നവീകരിച്ച ചെര്‍ക്കള ട്രാഫിക് സര്‍ക്കിള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

69

കാസര്‍കോട് : ചെര്‍ക്കള ജംഗ്ഷനിലെ നവീകരിച്ച ട്രാഫിക് സര്‍ക്കിളിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഷാഹിന സലീം, കോഴിക്കോട് ഉത്തര മേഖല പൊതുമരാമത്ത് നിരത്തുകള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, കാസര്‍കോട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ പാതയും സംസ്ഥാന പാതകളായ ചെര്‍ക്കള ജാല്‍സൂര്‍ റോഡും കല്ലടുക്ക – ചെര്‍ക്കള റോഡും ചേരുന്ന ചെര്‍ക്കളയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രത്യേക നിര്‍ദ്ദേശത്തെതുടര്‍ന്നാണ് സര്‍ക്കിള്‍ നവീകരിച്ചത്.

പൊതുമരാത്ത് വകുപ്പിന്റെ ഡിസൈന്‍ വിഭാഗമായ ഡ്രിക്കിന്റെ രൂപകല്‍പന പ്രകാരമുള്ള ട്രാഫിക് സര്‍ക്കിളിന്റെ നിര്‍മ്മാണവും അനുബന്ധ റോഡിന്റെ വികസനവുമാണ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയത്. 70 ലക്ഷം രൂപ ചിലവിലാണ് ട്രാഫിക് സര്‍ക്കിള്‍ നവീകരിച്ചിരിക്കുന്നത്.

NO COMMENTS