കാസറഗോഡ് :കുമ്പളയ്ക്കും മഞ്ചേശ്വരത്തി നുമിടയിൽ അനധികൃതമായി മണൽകടത്തു ന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉപ്പളയിലും മഞ്ചേശ്വ രത്തും മണൽ മാഫിയ കളുടെ വേരറുക്കുമെന്ന ഉദ്ദേശത്തിൽ കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണ ന്റെ നേതൃത്വത്തിലുള്ള സംഘം വ്യാപക പരിശോധനയ്ക്കൊടുവിൽ ശനിയാഴ്ച കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുട്ടം ഗേറ്റിനു സമീപത്ത് വെച്ച് സ്‌ക്വാഡ് അംഗ ങ്ങളും കുമ്പള പോലീസും ചേര്‍ന്ന് ടിപ്പര്‍ ലോറികളും ടണ്‍ കണക്കിന് മണലും പിടികൂടി.
കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തുരുത്തിയില്‍ നിന്നും കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബത്തേരിയില്‍ നിന്നും ഓരോ ടിപ്പര്‍ ലോറിയും മണലും മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടവു കളില്‍ നിന്നും 300 ടണ്‍ മണലും ഇതിന്റെ പിഴയായി 3ലക്ഷം രൂപയും ഈടാക്കിയത് ഡി വൈ എസ് പി യുടെ നേതൃത്വത്തിലായിരുന്നു.ഉപ്പള പൂണ്ടുകുളുക്കയില്‍ സൂക്ഷിച്ച പൂഴി ചാക്കുകളും ഞായറാഴ്ച രാവിലെ ഉപ്പള ഐല മൈതാനിക്ക് സമീപം മണല്‍ കടത്തിയ ലോറിയും ഐല മൈതാനിക്ക് സമീപം 200 ഓളം ചാക്കുകളിലാക്കി സൂക്ഷിച്ച മണലും മഞ്ചേശ്വരം എസ് ഐ രാഘവൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടാൻ ശ്രമിക്കുമ്പോൾ മണല്‍ ലോറിയില്‍ നിന്നും ഡ്രൈവറും ക്ലീനറും ഇറങ്ങിയോടിയിരുന്നു . മണൽ കടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വേരോടെ പിഴുതെറിയുമെന്നും ഡി വൈ എസ് പി വ്യക്തമാക്കി.