ജനങ്ങളെയും നാടിനെയും ഭയപ്പെടുത്താൻ ആര്‍എസ്‌എസിനെ അനുവദിക്കില്ല ; മുഖ്യമന്ത്രി പിണറായി വിജയന്‍

121

തിരുവനന്തപുരം: ജനങ്ങളില്‍ ഭീതി പരത്താനും നാടിനെ ഭയത്തിന്‍റെ നിഴലില്‍ നിര്‍ത്താനും ആര്‍എസ്‌എസിനെ അനുവദിക്കില്ലെന്നും സംസ്ഥാനത്തിന്‍റെ സമാധാനം തകര്‍ത്ത് പുതിയ രീതിയിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ ശക്തമായി നേരിടും. എല്ലാ സുരക്ഷയും സര്‍ക്കാര്‍ ഒരുക്കും- മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ത്താലിനിടെ ഉണ്ടായ സംഘര്‍ഷം മുന്‍കൂട്ടി കാണുന്നതില്‍ സംസ്ഥാന പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന്നും പോലീസ് എല്ലാം മുന്‍കൂട്ടി കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ശബരിമല വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സംസ്ഥാനത്തുണ്ടായ ആര്‍എസ്‌എസ് അക്രമങ്ങളെ കോണ്‍ഗ്രസ് ഇതുവരെ അപലപിക്കാത്തതെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

NO COMMENTS