തിരുവനന്തപുരം:വിവരാവകാശ നിയമപ്രകാരം നൽകുന്ന മറുപടിയിൽ അപേക്ഷാതിയതിയും, അപേക്ഷ ബന്ധപ്പെട്ട കാര്യാലയത്തിൽ ലഭ്യമായ തിയതിയും വ്യക്തമായി രേഖപ്പെടുത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷൻ നൽകിയ കത്ത് പ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്.
വിവരാവകാശ മറുപടിയിൽ അപേക്ഷാ തിയതിയും കാര്യാലയത്തിൽ ലഭ്യമായ തിയതി യും രേഖപ്പെടുത്താത്തതിനാൽ സമയബന്ധിത മായി മറുപടി ലഭ്യമാക്കുന്നില്ലെന്ന അപ്പീലുകൾ കൂടുന്നത് കമ്മീഷൻ സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്നാണ് നടപടി.