സർഫാസി നിയമം : നിയമസഭാ സമിതി യോഗം 18ന്

104

തിരുവനന്തപുരം: സർഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കുന്നതിന് രൂപീകരിക്കപ്പെട്ട എസ്. ശർമ്മ ചെയർമാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം 18ന് ഉച്ചയ്ക്ക് 2.30ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേരും.

യോഗത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, കർഷകസംഘടനാ നേതാക്കൾ, സർഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവർ, സമരസംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും ആക്ടിലെ വ്യവസ്ഥകൾ സംബന്ധിച്ച് നിർദേശങ്ങളും പരാതികളും സ്വീകരിക്കും.

പരാതികൾ സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ തപാൽ മുഖേനയും table@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമർപ്പിക്കാം.

NO COMMENTS