പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

13

പാലക്കാട് ജില്ലയിൽ ഷോളയൂരിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ സ്‌കൂൾ പ്രവേശനം സാധ്യമാകുന്നില്ലെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഇക്കാര്യത്തിൽ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ജനന സർട്ടിഫിക്കറ്റ് നൽകുന്നതിനാവശ്യമായ നർദ്ദേശം ഷോളയൂർ പഞ്ചായത്തിന് മൂന്ന് ദിവസത്തിനകം രേഖാമൂലം നൽകുവാനും ഷോളയൂർ പഞ്ചായത്ത് സെക്രട്ടറി കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അഞ്ചു ദിവസത്തിനകം നൽകണമെന്നും കമ്മീഷൻ നിർദേശം നൽകി.

NO COMMENTS

LEAVE A REPLY