വിശ്വകായികമേളയായ ഒളിംപിക്‌സിൻ്റെ ഉദാത്തമായ ആശയങ്ങളെ സ്‌കൂൾ കുട്ടികളി ലേക്കു പ്രചരിപ്പിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് ഈ വർഷത്തെ സ്‌കൂൾ കായികമേള ഒളിംപിക്‌സ് മാതൃകയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്
പങ്കാളിത്തംകൊണ്ടു ലോകത്തെ ഏറ്റവും വലിയ കായിക വേദികളിലൊന്നാണിത് ഇത്തവണ മുതൽ ഓരോ നാലുവർഷം കൂടുമ്പോഴും ഒളിംപിക്‌സ് മാതൃകയിൽ ‘കേരള സ്‌കൂൾ കായിക മേള’ എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാനാണു നിലവിലെ തീരു മാനം ഇന്ത്യയി ലാദ്യമായാണ് ഒരു സംസ്‌ഥാനം ഒളിംപിക്സ് മാതൃകയിൽ സ്‌കൂൾ കായികമേള സംഘടിപ്പി ക്കുന്നത്.
മുഖ്യമന്ത്രി യുടെ എവർ റോളിങ് ട്രോഫിക്കു പുറമേ, അത്ലറ്റിക്സ് ഓവറോൾ വിജയികൾക്കു നൽകു ന്നതുൾപ്പെടെയുള്ള എല്ലാ ട്രോഫികളും പുതിയതാണ്. കായികമേളയിൽ പങ്കെടുക്കു ന്ന ഭിന്നശേഷിക്കാരായ മുഴുവൻ കായിക താരങ്ങൾക്കും മെമൻറോ നൽകും.