വയനാട്: ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായ ഏഴ് പേര്‍ക്കായി വയനാട്ടിലെ പുത്തുമലയില്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ നടത്തിയ തെരച്ചിലിലും ഇവിടെ നിന്ന് ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ഇന്ന് തെരച്ചില്‍ തുടരുന്നത്. വ്യാഴാഴ്ച മനുഷ്യന്‍റെ സാന്നിധ്യം മണത്ത് കണ്ടുപിടിക്കുന്ന നായ്ക്കളെ കൊച്ചിയില്‍ നിന്നെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വന്‍തോതില്‍ മണ്ണുവന്ന് മൂടി ചതുപ്പുപോലെ ഭൂമി മാറിയതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലും പരാജയപ്പെടുകയായിരുന്നു.
വ്യാഴാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കാണാതായവരുടെ ബന്ധുക്കളെ കൂടി പങ്കെടുപ്പിച്ച് അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ തെരച്ചില്‍ തുടരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് തെരച്ചില്‍ ഇന്നും ഊര്‍ജിതമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
പുതിയ സാങ്കേതിക വിദ്യകള്‍ തെരച്ചിലിന് എത്തിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടങ്കിലും അത്തരം തെരച്ചില്‍ സാമഗ്രികള്‍ എത്തിക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തലിലാണ് അധികൃതര്‍.