തിരുവനന്തപുരം : കോവിഡാനന്തര സ്കൂള്‍ ക്ലാസുകള്‍ സജീവമായി രണ്ടാം ദിവസം പിന്നിട്ടു. ഒരു ബെഞ്ചില്‍ ഒരു കുട്ടിമാത്രം.തൊട്ടിരിക്കാന്‍ കൂട്ടുകാരില്ല. കുട്ടികള്‍ പരസ്പരം ഇടപഴകുന്നതിന് ഇടവേളകള്‍ നല്‍കുന്നില്ല. ഒരു മണിക്കൂര്‍ വീതമാണ് ക്ലാസ്. ഭക്ഷണമോ വെള്ളമോ കൈമാറാന്‍ പാടില്ല. കൂട്ടുകാരുമായി സമ്ബര്ക്കമില്ല.
അധ്യാപകര്‍ക്ക് രജിസ്റ്ററില്‍ ഒപ്പിടേണ്ട. ക്ലാസുകളില്‍ ഹാജര്‍പട്ടികയില്‍ നോക്കി പേരുവിളിയില്ല. സ്കൂള്‍ അധ്യാപകര്‍ കഴിഞ്ഞ മാര്‍ച്ച് 10ന് ഒപ്പ് പട്ടികയില്‍ വെച്ചതാണ്. അതിനു േശഷം പട്ടികയില്‍ ഒപ്പുവെച്ചിട്ടില്ലത്രെ. ഇേപ്പാഴും അവര്‍ വെക്കേഷനില്തന്നെ.
എന്നാല്‍, ട്യൂഷന് സെന്ററുകളില്‍ ക്ലാസുകള്‍ ഡിസംബറില്‍തന്നെ തുടങ്ങിയിരുന്നു. ഒരു ബെഞ്ചില്‍ മൂന്നുപേര്‍ വരെ ട്യൂഷന് സെന്ററുകളില്‍ ഇരിക്കുന്നുണ്ടത്രെ. ഇവര്‍ യാത്രചെയ്ത് എത്തുന്ന വാഹനങ്ങളിലും സാമൂഹിക അകലം വേണ്ടത്രയില്ല. ട്യൂഷന് കൃത്യമായി ലഭിക്കുന്നതിനാല്‍ ചില കുട്ടികള്‍ സ്കൂളുകളില്‍ പോകാന്‍ മടിക്കുന്നതായും പറയുന്നു.