48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രണ്ടാം ദിവസം

148

തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച പണിമുടക്ക് ആദ്യ ദിവസം സംസ്ഥാനത്ത് ഹര്‍ത്താലിന് സമാനമായിരുന്നു. ട്രെയിന്‍ ഗതാഗതം താറുമാറി. കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയത് ജനങ്ങളെ വലച്ചു.രണ്ടാം ദിവസവും സംസ്ഥാനത്ത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചു. തിരുവനന്തപുരത്ത് വേണാട് എക്സ്പ്രസ്സ് സമരാനുകൂലികള്‍ തടഞ്ഞു. നാല്‍പ്പത് മിനിട്ടോളം വൈകിയാണ് വേണാട് എക്സ്പ്രസ്സ് യാത്ര പുറപ്പെട്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

NO COMMENTS