രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിച്ചു

212

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. മാധ്യമം, വ്യോമയാനം, ഇന്‍ഷുറന്‍സ്,മേഖലകളില്‍ വിദേശ നിക്ഷേപപരിധി വര്‍ദ്ധിപ്പിക്കും ഈ മേഖലകളിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് പരിധി കൂട്ടുന്നത്‌. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപമായി എത്തിയത് 64.37 ബില്യണ്‍ ഡോളറാണ്. തലേവര്‍ഷത്തെ അപേക്ഷിച്ച്‌ ആറ് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്‌. നിലവിലെ സ്ഥിതിയനുസരിച്ച്‌ നിലവില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനമെന്ന പരിധി 100 ശതമാനമാക്കി മാറ്റുമെന്നാണ് ബജറ്റ് പറയുന്നത്‌.

ഒരു കോടിക്ക് രണ്ട് ശതമാനം നികുതിഒരു സാമ്പത്തിക വര്‍ഷം ബാങ്കില്‍ നിന്ന് ഒരു കോടിക്ക് മുകളില്‍ പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം നികുതി നല്‍കണം. അതേ സമയം കോര്‍പറേറ്റ് നികുതി സ്ലാബിലും മാറ്റം വരുത്തി. ഇനി മുതല്‍400 കോടിവരെ വിറ്റുവരവുള്ള കമ്ബനികള്‍ 25 ശതമാനം കോര്‍പറേറ്റ്നികുതി നല്‍കിയാല്‍ മതി. നേരത്തെ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്ബനികളായിരുന്നു 25% നികുതി ഒടുക്കേണ്ടിയിരുന്നത്.

ഭവനവായ്പ എടുക്കുന്നവര്‍ക്ക് നിലവില്‍ രണ്ടര ലക്ഷം വരെ വായ്പ ഇളവ് ലഭിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക്ഒന്നര ലക്ഷം കൂടി ആദായനികുതി ഇളവ് ലഭിക്കും. അതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാകും. 2020 മാര്‍ച്ച്‌ 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കാണ് 1.5 ലക്ഷം രൂപ നികുതി കിഴിവ് ലഭിക്കുക.

1, 2, 5, 10 , 20 രൂപ പുതിയ നാണയങ്ങള്‍പുതിയ നാണയങ്ങള്‍ ഉടനെ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. തന്റെ ആദ്യത്തെ ബജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. അന്ധരായവര്‍ക്ക് എളുപ്പം തിരിച്ചറിയുന്ന രീതിയിലാണ് നാണയങ്ങള്‍ രൂപകല്‍പന ചെയ്തത്. കഴിഞ്ഞ മാര്‍ച്ച്‌ ഏഴിന് പുതിയ 1, 2, 5, 10 , 20 രൂപ നാണയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇതുവരെയും ഇവ വിനിമയത്തിന്എത്തിയിരുന്നില്ല. എന്നാല്‍ നാണയങ്ങള്‍ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചത്.

ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. മറ്റു നാണയങ്ങളെല്ലാം വൃത്താകൃതിയിലാണ്. 27 മില്ലിമീറ്റര്‍ വ്യാസത്തിലുള്ള 20 രൂപ നാണയത്തിന് 8.54 ഗ്രാമാണ് ഭാരം. ദേശീയ ഡിസൈന്‍ കേന്ദ്രം (എന്‍.ഐ.ഡി.), സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവയാണ് നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. ചെറിയ തുകയില്‍നിന്ന് വലുതിലേക്ക് പോകുമ്ബോള്‍ വലിപ്പവും ഭാരവും കൂടുതലാണ്പുതിയ നാണയങ്ങള്‍ക്ക്‌.അന്ധര്‍ക്ക് എളപ്പം മനസ്സിലാക്കാനാണ് മൂല്യം കൂടുന്തോറും ഭാരവും വലിപ്പവും കൂട്ടുന്ന പുതിയ രീതി അവലംബിച്ചത്.

ബജറ്റ് പ്രകാരംവില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവയാണ്.വില കൂടുന്നവ – പെട്രോളും ഡീസൽ സിഗരറ്റ്, ഹുക്ക,പുകയില സ്വര്‍ണം, വെള്ളി ഇറക്കുമതി ചെയ്ത കാറുകള്‍ സ്പ്ലിറ്റ് എസി ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ സിസിടിവി ക്യാമറ കശുവണ്ടി ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക് വിനൈല്‍ ഫളോറിങ്, സെറാമിക് ടൈല്‍സ് ഇറക്കുമതി ചെയ്ത ഓട്ടോ പാര്‍ട്‌സ് ന്യൂസ് പ്രിന്റ് മെറ്റല്‍ ഫിറ്റിംഗ്‌സ് സിന്തറ്റിക് റബ്ബര്‍ ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍ ഐപി ക്യാമറ പിവിസി മാര്‍ബിള്‍ സ്ലാബ്‌സ്

വില കുറയുന്നവ – വൈദ്യുതവാഹനങ്ങള്‍ വൈദ്യുതി ഉപകരണങ്ങള്‍ ,സെറ്റ് ടോപ് ബോക്‌സ്, മൊബൈല്‍ ചാര്‍ജജറുകള്‍ ഫര്‍ണിച്ചര്‍ മൗണ്ടിംഗ്

ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം ഈ ബജറ്റോടെ പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിഇന്ത്യയിലെ മധ്യവര്‍ഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകുമെന്നും . വികസന പദ്ധതികളും ത്വരിതഗതിയിലാകുമെന്നും . നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യുമെന്നും നരേന്ദ്രമോദി പറഞ്ഞു . മത്രമല്ല പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തുമെന്നും . രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടുമെന്നും ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ്‌ ബജറ്റെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണംഅവര്‍ പുതിയ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആണെന്ന മാത്രം. ഒന്നും പുതുതായില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു പുതിയ പദ്ധതിപോലുമില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.

NO COMMENTS