തിരുവനന്തപുരം: കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച സാധാരണ ഗതിയില്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നു കെഎസ്ആര്‍ടിസി. അവശ്യ സര്‍വീസുകള്‍ വേണ്ടി വന്നാല്‍ പോലീസ് നിര്‍ദേശപ്രകാരം മാത്രം സര്‍വീസ് ഒരുക്കുമെന്നും കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു.
ആശുപത്രി, റയില്‍വേ സ്റ്റേഷന്, വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ചു പ്രധാന റൂട്ടില്‍ പരിമിതമായ അവശ്യ സര്‍വീസ് പോലീസ് അകന്പടിയോടെ മാത്രം അയക്കും. വൈകുന്നേരം ആറിനു ശേഷം ദീര്‍ഘദൂര സര്‍വീസുകളും സ്റ്റേ സര്‍വീസുകളും അടക്കം ഓടിത്തുടങ്ങുമെന്നും സിഎംഡി വ്യക്തമാക്കി.