കോണ്‍ഗ്രസ് അധ്യക്ഷന് നേരിട്ട് സന്ദേശമയക്കാൻ ‘ ശക്തി’ ആപ് സംവിധാനം നടപ്പാക്കി.

158

കോണ്‍ഗ്രസ് അധ്യക്ഷന് നേരിട്ട് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി സന്ദേശമയക്കാനുള്ള ശക്തി’ ആപ് എന്ന സംവിധാനം കോണ്‍ഗ്രസ് നടപ്പാക്കി. ഇതോടെ പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചുള്ള നേതാക്കള്‍ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി കസേരയില്‍ എത്തി.എഐസിസി ഡാറ്റാ അനലറ്റിക്‌സ് വിഭാഗം അവതരിപ്പിച്ച ശക്തി ആപ്പില്‍ നിലവില്‍ 90,000 പാര്‍ട്ടി അംഗങ്ങളുണ്ട്. അതേസമയം ഐഎന്‍സി വിദ്യ വഴി മൂന്ന് സംസ്ഥാനങ്ങളില്‍ നിര്‍ണായക വിഷയങ്ങളില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് തിരുമാനം കൈക്കൊണ്ടിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.അതേ തന്ത്രം തന്നെയാണ് രാഹുല്‍ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനും ഉപയോഗിച്ചത്. അജയ് മാക്കാന്‍ രാജിവെച്ച് പുറത്തുപോയതോടെ ആര് അധ്യക്ഷനാകും എന്ന പ്രതിസന്ധി ഉയര്‍ന്നു. എന്നാല്‍ വളരെ എളുപ്പം രാഹുലിന് ആ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞു.

ദില്ലിയിലെ 24000 പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ രണ്ട് ദിവസത്തെ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ മൂന്‍ ദില്ലി മുഖ്യമന്ത്രി കൂടിയായ ഷീലാ ദീക്ഷിത് ഒടുവില്‍ ദില്ലി അധ്യക്ഷ പദവിയില്‍ എത്തി. ഇതോടെ വരും നാളുകളിലും മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഡിജിറ്റലാക്കാനുള്ള തിരുമാനത്തിലാണ് കോണ്‍ഗ്രസ്.പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടാന്‍ കഴിയുമെന്നതാണ് ഈ ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രത്യേകത. ശക്തിയെന്ന ആപ് ഉപയോഗിച്ചാണ് മൂന്ന് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ടെത്തിയത്. ശക്തിയില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടുതല്‍ സംവദിക്കാന്‍ പറ്റുന്ന തരത്തിലുള്ള ‘ഐഎന്‍സി വിദ്യ’ ​എന്ന ആപ്പും കോണ്‍ഗ്രസ് വിപുലീകരിച്ചു. ശക്തി ഒരു പ്ലാറ്റ് ഫോം ആണെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടക്കുക ഐഎന്‍സി വിദ്യയിലാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തിന് പുറമേ ഈ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതും ആപ് വഴി പ്രവര്‍ത്തകരുടെ അഭിപ്രായം തേടിയാണെന്ന് നേതാവ് വെളിപ്പെടുത്തി.രാജസ്ഥാനില്‍ ലാഡ്നണ്‍ മണ്ഡലത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന നേതാവായ അശോക് ഗെഹ്ലോട്ട് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദ്ദേശിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുത്തത് ഐഎന്‍സ് വിദ്യ ആപ് വഴി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ ആണ്.പ്രാദേശിക നേതാക്കളുടെ അഭിപ്രായമല്ല പലപ്പോഴും രാഹുല്‍ ഗാന്ധി സ്വീകരിക്കുക, മറിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നതെന്നും നേതാവ് വ്യക്തമാക്കുന്നു. നിലവില്‍ 6.8 മില്യണ്‍ ബൂത്ത് ലെവല്‍ പ്രവര്‍ത്തകര്‍ ശക്തി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു.

NO COMMENTS