ഭാര്യയുടെ ജന്മനാളാഘോഷത്തിനിടെ ഭര്‍ത്താവിനെ സ്രാവ് തിന്നു; തെളിവായത് വിവാഹ മോതിരം.

113

ലണ്ടന്‍: മഡഗാസ്‌കറിന് സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിൽ സ്‌കോട്ടിഷ്‌ പൗരനായ മാര്‍ട്ടിന് ടോണറിനെ യാണ് ഭാര്യയുടെ നാല്‍പ്പതാം പിറന്നാളാഘോഷത്തിനിടെ ഭീമന്‍ സ്രാവുകള്‍ കൊന്ന് തിന്നതായി അധി കൃതര്‍ സ്ഥിരീകരിച്ചു.ഭാര്യയുടെ പരാതിയില്‍ ഹെലി ക്കോപ്റ്റ റുകള്‍ ഉള്‍പ്പടെ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തി യെങ്കിലും ഫലമുണ്ടായില്ല. തിരച്ചിലിനിടയില്‍ മനുഷ്യര്‍ക്ക് ഭീഷണിയായ നാല് ടൈഗര്‍ സ്രാവുകളെ പിടി കൂടിയിരുന്നു. പിന്നീട് ഇവയിലൊന്നിന്റെ വയറ്റില്‍ കണ്ടെത്തിയ മുറിഞ്ഞ കൈകളാണ് ടോണറുടെ മരണം സംബന്ധിച്ച്‌ സൂചന നല്‍കിയത്.

കൈവിരലിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെ മരിച്ചത് റിച്ചാര്‍ഡ് ടോണര്‍ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡി.എന്‍.എ പരിശോധന നടത്തി അധികൃതര്‍ ഇത് സ്ഥിരീകരിച്ചു. ശരാശരി 10-14 അടി നീളവും 385-635 കിലോ ഭാരവുമുള്ള ടൈഗര്‍ സ്രാവുകള്‍ വളരെ അപകടകാരികളായാണ് കണക്കാക്കുന്നത്. സുരക്ഷിത വിനോദ സഞ്ചാര കേന്ദ്രമായ പ്രശസ്തമായ റീയൂണിയനില്‍ ഒരാഴ്ച സമയം ചിലവിടാനാണ് ദമ്പതികളെത്തിയത്. ശനിയാഴ്ച ഒറ്റയ്ക്ക് നീന്തുന്നതിനിടെ ശ്വസന സഹായിയുമായി വെള്ളത്തിലേക്ക് ഊളിയിട്ട ഭര്‍ത്താവ് റിച്ചാര്‍ഡ് മാര്‍ട്ടിന്‍ ടോണറിനെ (44) പിന്നീട് കാണാതാവുകയായിരുന്നു.

NO COMMENTS