ബിജെപിക്കൊപ്പം മത്സരിക്കാന്‍ തയ്യാറയതിന് പിന്നാലെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന

211

മുംബൈ: ശിവസേനയുടെ മുഖപത്രമായ സാംമ്നയിലൂടെയാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത് മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം മത്സരിക്കാന്‍ തയ്യാറയതിന് പിന്നാലെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്ത്. പാകിസ്താനെ പാഠംപഠിപ്പിക്കുമെന്നുള്ള വാചക കസര്‍ത്തുകള്‍ മാത്രമാണ് കേള്‍ക്കാനുള്ളത്.

ആദ്യം ചെയ്തു കാണിക്കൂ. അതിനുശേഷമാകാം പ്രസംഗം മതിയെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്.ഭീകരാക്രമണത്തിന് മറുപടി നല്‍കുന്നതിന് മോദി സര്‍ക്കാര്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ല. ഭീകരവാദികള്‍ക്ക് മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കാലംവരെ കാത്തിരിക്കേണ്ടിവരുമോയെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. തീവ്രവാദി ആക്രമണവും ജവാന്‍മാരുടെ രക്തസാക്ഷിത്വവും തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കാനാണ് ശ്രമം നടക്കുന്നത്. പിന്നെങ്ങിനെയാണ് ശത്രുക്കളെ നേരിടുകയെന്നും ലേഖനത്തിലൂടെ വിമര്‍ശിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ ശിവസേനയുമായി ബിജെപി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനു മുമ്ബും മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ രീതിയില്‍ ശിവസേന വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകള്‍ പുറത്തു വരുമ്ബോഴാണ് വീണ്ടും മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS