തിരുവനന്തപുരത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരം – ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ്

53

തിരുവനന്തപുരം: തിരുവനന്തപുരം അട്ടകുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അതീവ ഗുരുതരമായ അവസ്ഥ തുടരുന്നു.. സ്ഥാപനത്തിലെ 70ലധികം ജീവനക്കാര്‍ ഒരുമിച്ച്‌ ഒരു കേന്ദ്രത്തിലാണ് താമസിക്കുന്നത്. ഇതിനാല്‍ തന്നെ കോവിഡ് കേസുകള്‍ ഇനിയും ഉയരാനാണ് സാധ്യത.

നിലവില്‍ തലസ്ഥാനത്ത് ട്രിപിള്‍ ലോക് ഡൗണ്‍ ആയതിനാല്‍ തന്നെ കോവിഡ് വ്യാപനം അധികമായിട്ടുണ്ടാകില്ലെന്ന സൂചനയിലാണ്.ലോക് ഡൗണ്‍ നിയമലംഘനമടക്കം ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരെ നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ജീവനക്കാരെ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന് പാര്‍പ്പിച്ചതടക്കമുള്ള വിഷയങ്ങളിലും സ്ഥാപനത്തിനെതിരെ പരാതികളുണ്ട്

NO COMMENTS