ശിവപുരി: താൻ ആവശ്യപ്പെട്ട പണം നൽകാത്തതിലുള്ള ദേഷ്യത്തിൽ മകൻ കൊലയാളിയെ വാടകയ്ക്കെടുത്ത് അച്ഛനെ വെടിവച്ചു കൊലപ്പെടുത്തി.മധ്യപ്രദേശിൽ ശിവപുരിയിലെ പിച്ചോർ പട്ടണത്തിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന മഹേഷ് ഗുപ്ത (59) യെയാണ് മകൻ അങ്കിത് (32) ൻറെ വാടക കൊലയാളി വെള്ളിയാഴ്ച പുലർച്ചെ കൊലപ്പെടുത്തിയത് .
മൂന്നാംനിലയിൽ അച്ഛൻ വെടിയേറ്റു മരിക്കുമ്പോൾ താഴത്തെനിലയിൽ താൻ ഉറക്കത്തിലായിരുന്നെന്നാണ് അങ്കിത് പോലീസിനു മൊഴിനൽകിയത്. ഇതാണ് ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കാൻ കാരണം. കൊലപാതകവുമായി ബന്ധപ്പെട്ട് ഗുപ്തയുടെ മകൻ അങ്കിത്, സുഹൃത്ത് നിതിൻ ലോധി, ബിഹാറിൽനിന്നുള്ള വാടകക്കൊലയാളി അജിത് സിങ് എന്നിവരെ അറസ്റ്റു ചെയ്തു .താൻ ആവശ്യപ്പെട്ട പണം നൽകാത്തതിലുള്ള ദേഷ്യത്തിലാണ് അച്ഛനെ കൊന്നതെന്ന് ചോദ്യംചെയ്യലിൽ അങ്കിത് വെളിപ്പെ ടുത്തി. കൊലയാളിയെ വാടകയ്ക്കെടുത്തത് സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കിലൂടെ