നെയ്യാറ്റിന്‍കരയില്‍ തീപൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മകന്‍ തളര്‍ന്നുവീണു

72

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീപൊള്ളലേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ഇവരുടെ ഇളയ മകന്‍ രാഹുല്‍ രാജ് തളര്‍ന്നുവീണു ആശുപത്രിയിലായി.രണ്ടു ദിവസമായി ഇയാള്‍ ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇതാകാം തളര്‍ച്ചയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാഹുല്‍ രാജ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. .ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.

അമ്മയുടെ ശവസംസ്ക്കാരത്തിന് പിന്നാലെയാണ് രാഹുല്‍ രാജ് തളര്‍ന്നുവീണത്. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഹുല്‍രാജ് തളര്‍ന്നുവീണത്.

NO COMMENTS