പുതുക്കി പണിയുന്നതിനായി ദുബായ് അന്താരാഷ്ട്ര വിമാന താവളത്തിലെ തെക്കന്‍ റണ്‍വേ ഈ മാസം 14 മുതൽ മെയ് 30വരെ അടച്ചിടും.

162

മനാമ : ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്കുള്ള നിരവധി വിമാന സര്‍വീസുകളില്‍ ഇതുകാരണം മാറ്റം വരുത്തി. സര്‍വീസുകളെ ബാധിക്കാതിരിക്കാനായി ചില സര്‍വീസുകള്‍ ദുബായ് നഗരത്തിലെ രണ്ടാമത്തെ വിമാനതാവളമായ ജബല്‍ അലിയിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാത്താവള (ഡിബ്ല്യുസി)ത്തിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ദുബായ് സെക്ടറിലെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസകള്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളത്തിലേക്കു മാറ്റി. വിമാനതാവളത്തിലെ വടക്കന്‍ റണ്‍വേ മാത്രമായിരിക്കും ഒന്നര മാസം പ്രവര്‍ത്തിക്കുക.

പ്രതിദിനം 145 വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള മക്തൂം വിമാന താവ്‌ളത്തില്‍ നിന്ന് ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ്, വിസ് എയര്‍, എയറോ ഫ്‌ളോട്ട്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗള്‍ഫ് എയര്‍, ഉക്രൈന്‍ എയര്‍ലൈന്‍സ്, യുറാല്‍ എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍ലൈന്‍സ്, ഫ്‌ളൈനാസ് എന്നിവ 16മുതല്‍ സര്‍വീസ് ആരംഭിക്കും. ഇന്ത്യയിടക്കം 42 സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ മക്തൂം വിമാനതാവത്തില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു. കൊച്ചി, മംഗലുരു നേരിട്ടുള്ള സര്‍വീസ് ഉള്‍പ്പെടെ എല്ലാ സര്‍വീസുകളും ഷാര്‍ജ വിമാനതാവളത്തില്‍നിന്നായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

വടക്ക്, തെക്ക് എന്നിങ്ങനെ രണ്ടു വന്‍കിട റണ്‍വേകളാണ് ദുബായ് അന്താരാഷ്ട്ര വിമാനതാവളത്തിനുള്ളത്. ലോകത്തെ മൂന്നാമത്തെ തിരക്ക് പിടിച്ച വിമാനതാവളമാണിത്. കാര്‍ഗോ ഇടപാടില്‍ ലോകത്ത് ആറാം സ്ഥാനവും ദുബായ് വിമാനതാവളത്തിനാണ്. ഇവിടുത്തെ ടെര്‍മിനല്‍ -3 കെട്ടിടം ലോകത്തിലെ രണ്ടാമത്തെ വലിയ കെട്ടിടമാണ്. എമിറേറ്റ്‌സ്, ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ് എന്നീ അന്താരാഷ്ട്ര വിമാനങ്ങളുടെ താവളുമാണ് ദുബായ് എയര്‍പോര്‍ട്ട്.

2014ല്‍ വടക്കന്‍ റണ്‍വേയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ക്കുവേണ്ടിയും വിമാന താവളം ഭാഗികമായി അടച്ചിരുന്നു. ഇത്തവണ പ്രവര്‍ത്തി കാരണം എമിറേറ്റ്‌സിന്റെ 48 ഓളം സര്‍വീസുകള്‍ നിലത്തിറക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS