തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെസംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് നേരിടും . സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിയമത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗ മായി തിങ്കളാഴ്ച സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത ധര്‍ണ നടത്താനാണ് തീരുമാനം. മന്ത്രിമാരും കക്ഷിനേതാക്കളും ഇതില്‍ പങ്കെടുക്കും.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ നിലപാടാണ് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും കേരളത്തില്‍ സ്വീകരിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയി ക്കുന്ന നിയമം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന നിലപാടാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും.