അനധികൃതമായി അവധിയെടുത്ത ജോലിക്ക് ഹാജരാകാത്ത മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു

167

തിരുവനന്തപുരം: അമ്ബതോളം ഡോക്ടര്‍മാര്‍ ജോലിക്കു ഹാജരാകുന്നില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 36 മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത് . മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ഡോക്ടര്‍മാരാണിത്. മെഡിക്കല്‍ കോളജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഈ ഡോക്ടര്‍മാരുടെ അഭാവം കാര്യമായി ബാധിക്കുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണം കണ്ടെത്തി.

നടപടികളുടെ ഭാഗമായി നോട്ടിസ് നല്‍കിയിട്ടും പ്രതികരിക്കാതിരുന്ന ഒരു ഡോക്ടറെ കഴിഞ്ഞ ദിവസം തന്നെ പുറത്താക്കിയിരുന്നു.കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെയായിരുന്നു നടപടി. അവധിയെടുത്തു മുങ്ങിയ 50 ഡോക്ടര്‍മാരില്‍ 9 പേര്‍ മാത്രമായിരുന്നു സര്‍ക്കാര്‍ നല്‍കിയ നോട്ടിസിനോടു പ്രതികരിച്ചത്.

NO COMMENTS