കൊച്ചി: തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുത്തേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തി.ഹര്‍ത്താല്‍ ഗുരുതരമായ ക്രമസമാധാനപ്രശ്നമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഹര്‍ത്താലിനെതിരെ കേരളാ ചേംബര്‍ ഓഫ് കൊമേഴ്സും മലയാളവേദിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി പരാമര്‍ശം.ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്ബ് 7 ദിവസത്തെ നോട്ടീസ് നല്‍കുന്നതിനെക്കുറിച്ച് നിയമം കൊണ്ടുവരുന്നത് ആലോചിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്ബോള്‍ നിലപാടറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
കടകള്‍ക്ക് സംരക്ഷണം നല്‍കണം എന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. സ്വസ്ഥമായി ബിസിനസ് മുന്‍പോട്ടു കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. കടകള്‍ തല്ലിപ്പൊളിച്ചു. ഒരാളെ പോലും അതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തിട്ടില്ല എന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്ന് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ചോദിച്ചു. നാളെ നടക്കുന്ന പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തുടര്‍ച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. സുപ്രീംകോടതിയടക്കം പല തവണ ഇടപെട്ടിട്ടും ഈ പ്രശ്നത്തില്‍ ഒരു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ഇത് കേരളത്തിന്‍റെ സാമ്ബത്തികസ്ഥിതിയെത്തന്നെ ബാധിക്കും. – കോടതി പറഞ്ഞു.ഹര്‍ത്താലിനെ നേരിടാന്‍ സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നാളത്തെ ഹര്‍ത്താലിനെ നേരിടാന്‍ എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. എല്ലാ ജില്ലാകളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ആവശ്യമുള്ള എല്ലാ കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.