തിരുവനന്തപുരം: കോവിഡ്-19 വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോടതികള്‍ ചൊവ്വാഴ്ച തുറക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ പുറത്തിറക്കി. റെഡ് സോണില്‍ ഉള്‍പ്പെടുന്ന നാലു ജില്ലകളിലെ കോടതികള്‍ തുറക്കില്ല. എറണാകുളത്തും കൊല്ലത്തും പത്തനംതിട്ടയിലും ശനിയാഴ്ച കോടതികള്‍ തുറക്കും. മൂന്നിലൊന്നു ജീവനക്കാരുമായാണ് കോടതികള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.