ഉദയംപേരൂര്‍ : പൂത്തോട്ട കമ്ബിവേലിക്കകത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തു. സ്തൂപത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന പ്രതിമ പൂര്‍ണമായി തകര്‍ന്ന് നിലത്തുവീണു. പ്രതിമയുടെ തല രണ്ടായി പിളര്‍ന്നു.
സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ ഉദയംപേരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സി.ഐ.ടി.യു പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പൂത്തോട്ട ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജു പി. നായര്‍ ഉദ്ഘാടനം ചെയ്തു.