മൃതദേഹത്തില്‍ നിന്ന് മാല മോഷണം – യുവതി പിടിയില്‍

307

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ചുവെന്ന പരാതിയില്‍ യുവതി പിടിയില്‍. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയായ ജയലക്ഷ്മിയാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ മരിച്ച രാധ എന്ന യുവതിയുടെ മൃതദേഹത്തില്‍നിന്ന് ഒന്നര പവന്റെ മാല മോഷ്ടിച്ചുവെന്നാണ് പരാതി.

വ്യാഴാഴ്ച രാത്രിയാണ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്ത മണക്കാട് സ്വദേശിനി രാധയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രാധ രാവിലെ മരിച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനു മുമ്ബ് മൃതദേഹം ബന്ധുക്കളെ കാണിച്ചപ്പോള്‍ മാല ഇല്ലായിരുന്നു. മാല നഷ്ടപ്പെട്ട വിവരം ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിക്കുകയും മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

സംശയം തോന്നി ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി മെഡിക്കല്‍ കോളേജ് എസ്.ഐ. ആര്‍.എസ്.ശ്രീകാന്ത് പറഞ്ഞു.

NO COMMENTS