തിരുവനന്തപുരം : കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ എംടെക് വിദ്യാര്‍ഥി ഷ്യാന്‍ പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയത് . കാര്യവട്ടം സര്‍വകലാശാല ക്യാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തിയത്. സര്‍വ്വകലാശാലയുടെ ജീവനക്കാര്‍ പെട്രോളിങ്ങിന് കാട്ടിനുളളില്‍ പോകുന്ന സമയം ശക്തമായ ദുര്‍ഗന്ധം അടിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കാട്ടിനുള്ളില്‍ കണ്ടത്.
ഉടന്‍ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരികില്‍ നിന്ന് കിട്ടിയ ബാഗിനുള്ളില്‍ പത്മനാഭന്റെ മൊബൈല്‍ ഫോണും പുസ്തകവും പൊലീസ് കണ്ടെത്തി. അതില്‍ നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.