വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ പരാതി പരിഹാര സംവിധാനം ‘ഫോർ ദി സ്റ്റുഡന്റ്‌സ്’ നിലവിൽ വന്നു

125
education, elementary school, learning and people concept - group of school kids with pens and papers writing in classroom

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് അനുബന്ധമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർത്ഥികൾക്കുളള പ്രത്യേക ഓൺലൈൻ പരാതി പരിഹാര സംവിധാനം ഫോർ ദി സ്റ്റുഡന്റ്‌സ് നിലവിൽ വന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റ് ആയ http:minister-highereducation.kerala.gov.in , ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ പോർട്ടലായ http://higherducation.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലെ പ്രത്യേക ലിങ്കിലൂടെ ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാം.

വിദ്യാർത്ഥികളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനുളള സംവിധാനമാണിത.് മൊബൈൽ ഫോൺ നമ്പരും ഇമെയിൽ വിലാസവും ആധാരമാക്കിയാണ് ഇതിലേക്ക് സ്ഥിരം രജിസ്‌ട്രേഷൻ നൽകുന്നത്. സർവകലാശാലകളിൽ നിന്ന് പരാതിക്കാർക്കുളള മറുപടി ഓൺലൈൻ അക്കൗണ്ടിലൂടെ തന്നെ അറിയിക്കും. ഈ വിവരം പരാതിക്കാരുടെ മൊബൈൽ നമ്പരിൽ എസ്.എം.എസ് ലഭിക്കാനുളള സംവിധാനവുമുണ്ട്.

എല്ലാ പ്രവർത്തനങ്ങൾക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുളള മേൽനോട്ടം ഉറപ്പ് വരുത്തുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

NO COMMENTS