സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാം ; സുപ്രീം കോടതി

80

ന്യൂഡൽഹി : സിൽവർലൈൻ പദ്ധതിയുടെ സർവേയുമായി സർക്കാരിന്‌ മുന്നോട്ടുപോകാമെന്ന്‌ സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളുകയും സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്‌ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു സർവേയുമായി സർക്കാരിന്‌ മുന്നോട്ടുപോകാമെന്നും സാമൂഹ്യ ആഘാതപഠനം നടത്തുന്നതിൽ എന്താണ്‌ തെറ്റെന്നും ഒരു പദ്ധതിയും തടസ്സപ്പെടുത്താനാകില്ലെന്നും ജസ്‌റ്റിസ്‌ എം ആർ ഷാ പറഞ്ഞു.

NO COMMENTS