തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ കേസ് സിബിഐ ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി .

15

ന്യൂഡൽഹി: തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി .കേസിൽ ബി. ഡി. ജെ. എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവരെ തെലങ്കാന പൊലീസ് പ്രതി ചേർത്തിരുന്നു. കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘം പിരിച്ച് വിട്ട് അന്വേഷണം സി.ബി.ഐക്ക് കൈമാറി കൊണ്ട് തെലങ്കാന ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തെലങ്കാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ബി.ജെ.പിക്കെതിരായ ആശാപണം നിലനിൽക്കുമ്പോൾ കേസ് എങ്ങനെ സി.ബി.ഐക്ക് അന്വേഷിക്കാനാവുമെന്നാണ് തെലങ്കാന സർക്കാരിന്റെ വാദം. അന്വേഷണം സി.ബി.ഐ ഏറ്റെടുത്താൽ ഹർജി തന്നെ അപ്രസക്തമാകുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. തെലങ്കാന സർക്കാരിന്റെ ഹർജി ജൂലൈ 31 ന് ശേഷം പരിഗണിക്കാ നായി സുപ്രീം കോടതി മാറ്റി.

തെലങ്കാനയിൽ ബി.ആർ.എസ് എം.എൽ.എമാരെ വിലയ്ക്കു വാങ്ങാൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം സി.ബി.ഐ. ഉടൻ ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി. സി.ബി.ഐ അന്വേഷണത്തിനെതിരെ തെലങ്കാന സർക്കാർ നൽകിയ ഹർജിയിൽ തീർപ്പുണ്ടാ കുന്നത് വരെ അന്വേഷണം ഏറ്റെടുക്കരുതെന്നാണ് സുപ്രീം കോടതി നിർദേശം.

NO COMMENTS

LEAVE A REPLY