പാലക്കാട് : പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതിനും ഒഴിവ് ദിവസത്തില്‍ അനുമതി കൂടാതെ റവന്യൂ രേഖകളുമായി വസ്തുവിന്റെ അതിര്‍ത്തി അളക്കാന്‍ പോയതിനും സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ സര്‍വീസില്‍ തിരിച്ചെടുത്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
മുതലമട വില്ലേജ് ഓഫീസര്‍ സാബു ജേക്കബ്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഇ.വി സുരേഷ് കുമാര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.കണ്ണന്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന മാപ്പപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ആരോപണ വിധേയരുടെ സസ്‌പെന്‍ഷന്‍ കാലയളവ് ഇവര്‍ക്കെതിരേയുള്ള അച്ചടക്ക നടപടിയുടെ അന്തിമതീര്‍പ്പിന് വിധേയമായി പിന്നീട് ക്രമീകരിക്കുന്നതാണ്.