കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് കൈമാറി. വത്തിക്കാന്‍റെ നിര്‍ദ്ദേശപ്രകാരം സഭ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ആണ് കൈമാറിയത്. അതിരൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
ഭൂമി ഇടപാടില്‍ ആലഞ്ചേരി അടക്കം 26 പേര്‍ക്കെതിരെ കേസെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും തൃക്കാക്കര കോടതിയും ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടില്‍ രണ്ട് കോടി എണ്‍പത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്‍റെ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
വ്യാജരേഖ കേസില്‍ അപ്പസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ പ്രതിയായ സാഹചര്യം റോം അന്വേഷിച്ചു. റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്‍ദ്രി ആണ് റിപ്പോര്‍ട്ട് സ്വീകരിച്ചത്.റിപ്പോര്‍ട്ട് പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും എന്ന് അദ്ദേഹം പ്രതികരിച്ചു.