രുചി രഥം യാത്രക്ക് തുടക്കമായി.

113

കാസറകോട് : ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പരിചയപ്പെടുത്തുന്ന രുചി രഥം ഭക്ഷണം വണ്ടിയുടെ യാത്രയ്ക്ക് തുടക്കമായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ വി രാംദാസ്, രുചി രഥം യാത്ര ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി ഡി എം ഒ, ഡോ എ ടി മനോജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ്, ജില്ല ആശുപത്രി സുപ്രണ്ട് കെ വി പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. ആരോഗ്യകരമായ നാടന്‍ വിഭവങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി അത് തയാറാക്കുന്ന വിധം പരിചയപ്പെടുത്ത അത് അവരുടെ ശീലമായി വളര്‍ത്തി എടുക്കുവാനാണ് പരിപാടി ലക്ഷ്യമിടുന്നത്.

ഉദയഫ് മുഹമ്മദ്, മൃദുല രാജീവ്, പ്രതീഷ് മോന്‍, ശ്രുതി കെ, കമല്‍ കെ.ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

NO COMMENTS