കാസറഗോഡ് കുമ്പളയിൽ കോവിഡ് ബാധിച്ച് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന പുത്തിഗെ മുക്കാരിക്കണ്ടം സ്വദേ ശിയും സൂരംബ ജി.എച്.എസ്.എസ്സിൽ പദമനാഭൻ എന്ന പ്രൈമറിതല അധ്യാപകൻ ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു . അദ്ദേഹത്തിന് 47 വയസ്സായിരുന്നു .
കടുത്ത വയറുവേദനയും വയറിളക്കവും ബാധിച്ചു. ദിവസം നാല്‍പതു പ്രാവശ്യം വരെ ശോധനയുണ്ടായിട്ടും കേവലം ഒരു ഗുളിക നല്‍കിയതല്ലാതെ ഗ്ലൂക്കോസ് നല്‍കാനോ വിദഗ്ധ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാനോ അധി കൃതര്‍ കൂട്ടാക്കിയില്ലെന്ന് സഹപ്രവര്‍ത്തകരും കൂട്ടുകാരും ആരോപിച്ചു. നാലു വര്‍ഷം മുമ്ബാണ് അധ്യാപകനായി സ്ഥിര നിയമനം ലഭിച്ചത്. ചികിത്സ നല്‍കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ചയെപ്പറ്റി ശക്തമായ അന്വേഷണം വേണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു.
കോവിഡ് ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹത്തെ നാലുദിവസം മുമ്ബാണ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചികിത്സ കേന്ദ്രമായ മഞ്ചേശ്വരം ഗോവിന്ദ പൈ കോളജില്‍ പ്രവേശിപ്പിച്ചത്.