സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽ ജില്ലയിലെ മൂന്ന് ഹയർസെക്കന്ററി അധ്യാപകർക്ക് സസ്‌പെൻഷൻ. ചിറയിൻകീഴ് പി.എൻ.എം.ജി.എച്ച്.എസ്. സ്‌കൂളിലെ അധ്യാപകനായ രാജേഷ്, പൂതക്കുളം, ഗവ.എച്ച്.എസ്.എസ്-ലെ അധ്യാപകൻ സുനേഷ്, വിളവൂർകാൽ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകൻ ഡി.അനിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മൂന്നുപേരും കെമിസ്ട്രി അധ്യാപകരാണ്. സ്വകാര്യ ട്യൂഷെനെടുക്കുന്നത് കേരള ഗവൺമെന്റ് സർവന്റ്‌സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി.