മേയ് മുതൽ പ്രഖ്യാപിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റിങ് രീതി പിൻവലിച്ചു

15

മേയ് മുതൽ പ്രഖ്യാപിച്ചിരുന്ന പുതിയ രീതിയിലെ ടെസ്റ്റിങ് രീതി തത്കാലം പിൻവലിച്ചിട്ടുണ്ട്.’എച്ച്’ പരീക്ഷണം തത്കാലം തുടരു മെങ്കിലും റോഡിലെ പരിശോധനയിൽ പാസായാലേ ഇനി ‘എച്ച്’ പരീക്ഷണം നടത്തു. ഉദാരസമീപനമായിരുന്നു റോഡ് ടെസ്റ്റിൽ. നിരപ്പായ റോഡിൽ നാല് ഗിയർ മാറ്റി ഒരുമിനിറ്റ് ഓടിക്കുന്നവർക്ക് ലൈസൻസ് കിട്ടുമായിരുന്നു.

കയറ്റത്തിൽ നിർത്തി വാഹനം മുന്നോട്ടെടുക്കുന്നത് ഉൾപ്പെടെ ഡ്രൈവിങ് മികവ് പൂർണമായി പരിശോധിക്കണമെന്നാണ് വ്യവസ്ഥ. ഇനി ഇത് കർശനമായി പരിശോധിക്കും.കുറഞ്ഞത് 10-12 മിനിറ്റെങ്കിലും റോഡിൽ ഓടിക്കേണ്ടിവരും. കയറ്റവും ഇറക്കവും സിഗ്‌നലു കളും തിരക്കേറിയ കവലകളുമൊക്കെ പിന്നിടേണ്ടിവരും.

ഗതാഗതനിയമങ്ങൾ പാലിച്ച് ഓടിക്കുന്നവർ മാത്രമാകും പാസാകുക. ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ (സി. ഐ. ടി.യു.). സ്കൂ‌ൾ ഉടമകളുടെ സംഘടന എന്നിവരുമായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷർ പ്രമോജ് ശങ്കർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ട്രാൻസ്പോർട്ട് കമ്മിഷണർ പങ്കെടുത്തില്ല. പരിഷ്‌കരിച്ച സർക്കുലർ ഉടൻ പുറത്തിറങ്ങും. ഡ്രൈവിങ് സ്‌കൂളുകാരുടെ പ്രതിഷേധത്തെത്തുടർന്ന് രണ്ടാം ദിവസും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടിരുന്നു.

പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറയ്ക്കാൻ തീരുമാനിച്ചത് പിൻവലിച്ചു. പത്തുപേരെക്കൂടി അനുവദിക്കും. 25 പുതിയ അപേക്ഷകർ, നേരത്തേ പരാജയപ്പെട്ട 10 പേർ, ജോലി ആവശ്യങ്ങൾക്കായി ലൈസൻസ് വേണ്ട അഞ്ചുപേർ എന്നിങ്ങനെയാണ് അനുപാതം.

15 വർഷം കഴിഞ്ഞ ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾ മാറ്റുന്നതിന് ആറു മാസവും, ഡാഷ് ബോർഡ് ക്യാമറ ഘടിപ്പിക്കു ന്നതിന് മൂന്നുമാസവും സാവകാശം നൽകി. കേന്ദ്രനിർദേശപ്രകാരം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ ഒരുക്കുന്നതിന് മൂന്നുമാസംകൂടി അനു വദിച്ചു.

NO COMMENTS

LEAVE A REPLY