പത്തനംതിട്ട: ശബരിമലയിലേക്കുള്ള തങ്കയങ്കി ഘോഷയാത്ര ഇന്ന് രാവിലെ 7ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആരംഭിച്ചു. ഈ മാസം 25ന് തങ്കയങ്കി സന്നിധാനത്ത് എത്തിച്ചേരും. 26നാണ് മണ്ഡലപൂജ.
ഘോഷയാത്രയ്ക്ക് ഇത്തവണ എല്ലായിടത്തും സ്വീകരണമില്ല. വഴി നീളെയുള്ള സ്വീകരണ ചടങ്ങുകള്‍ ഉണ്ടാവില്ല. മുന്‍കൂട്ടി നിശ്ചയിച്ച ക്ഷേത്രങ്ങളില്‍ മാത്രമാണ് സ്വീകരണച്ചടങ്ങുകള്‍ നടക്കുക . ഘോഷയാത്രയില്‍ ഒപ്പമുള്ളവര്‍ക്കും കൊവിഡ് പരിശോധനാ നിര്‍ബന്ധമാണ്.