പ്ലസ് ടു വിദ്യാർഥിയുടെ തലമുടി അറുത്തു മാറ്റിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

186

തിരുവനന്തപുരം : ഇക്കഴിഞ്ഞ ജൂലൈ 23 നായിരുന്നു സംഭവം. കുമാരപുരം ഗവ : ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിന് പഠിക്കുന്ന ആദിൽ അതെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയോട് സംസാരിച്ചതിന് മംഗലപുരം സ്വദേശി സജാദിന്റെ നേതൃത്വത്തിലുള്ള സംഘം ആദിലിനെ സ്കൂളിൽ നിന്ന് വിളിച്ചിറക്കി മർദിച്ചവശനാക്കിയ ശേഷം തലമുടി അറുത്തു കളഞ്ഞ സംഘത്തിലെ മൂന്നാം പ്രതി ഷിനാസാണ് അറസ്റ്റിലായത് .

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനലിനെ ക്രൈം എസ് ഐ ഗോപകുമാരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടു മാസത്തെ തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടിയത് . ഈ കേസിലെ രണ്ടാം പ്രതിയെ നേരത്തെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു . മുഖ്യ പ്രതി സജാദിനെ പിടികൂടുന്നതിലേക്കുള്ള തിരച്ചിൽ തുടരുന്നു . എന്നാൽ സംഭവം നടന്നിട്ട് രണ്ടു മാസത്തിലേറെയായിട്ടും മുഖ്യ പ്രതി സജാദിനെ പിടിക്കുന്നതിൽ മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടർ മൃദു സമീപനം കാണിക്കുന്നതായും ആക്ഷേപമുണ്ട് .

NO COMMENTS