പാലക്കാട്: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343) വൈകിയോടും. തിരുവനന്തപുരം ഡിവിഷനിലെ കരുനാഗപ്പള്ളി, പെരിനാട് യാര്‍ഡുകളില്‍ ആണ് അറ്റകുറ്റ പണികള്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നു രാത്രി 10ന് പുറപ്പെടേണ്ട ട്രെയിന്‍ രണ്ട് മണിക്കൂര്‍ വൈകി 12 നേ പുറപ്പെടുകയുള്ളു. കൊല്ലത്ത് രണ്ടു മണിക്കൂര്‍ നിയന്ത്രണമുണ്ടാവും. എട്ടിന് ഒരു മണിക്കൂര്‍ 40 മിനിറ്റും 10ന് രണ്ടു മണിക്കൂറും നിയന്ത്രിക്കും. ഇന്നു മുതല്‍ 11 വരെയാണ് ഈ നിയന്ത്രണം.