തിരുവനന്തപുരം : പാലോട് കരുമൺകോടിനടുത്ത് മുക്കാംതോട്ടിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ആധുനിക പൊതു ശ്മശാനമായ ശാന്തികുടിരത്തിൻ്റെ ഉദ്ഘാടനം സഹകരണ- ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മൂന്നു കോടി രൂപ ചെലവഴിച്ചാണ് പൊതുശ്മശാനം നിർമിച്ചത്. വൈദ്യുതിയിൽ
പ്രവർത്തിക്കുന്ന ശ്മശാനത്തിനു പുറമേ പരമ്പരാഗതരീതിയിലുള്ള സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ പഞ്ചായത്തിലും സാധാരണക്കാരുടെ പുരോഗതിക്കാവശ്യമായ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ജനങ്ങളുടെ കൂട്ടായ്മയിലൂടെ ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ നടത്തുമെന്നും ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. കെ. മധു അധ്യക്ഷനായിരുന്നു. ഡി. കെ. മുരളി എം.എൽ. എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എസ്. ഗീത രാജശേഖരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം,ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. പി. മുരളി , ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ,
ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.