കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വര്‍ണക്കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണന് അറസ്റ്റില്‍. കൊച്ചി സിബിഐ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ ഏറെനാളായി ഒളിവില്‍ കഴിയുകയായിരുന്നു.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രാധാകൃഷ്ണനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയലിലേക്ക് മാറ്റും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം പരിശോധന കൂടാതെ പുറത്തെത്തിക്കാന്‍ രാധാകൃഷ്ണന് സ്വര്‍ണക്കടത്തുകാരെ സഹായിച്ചതായി തെളിഞ്ഞതോടെയാണ് അറസ്റ്റ്.