കൊടകര കുഴല്‍പ്പണ കേസിൽ പണം നല്‍കിയെന്ന ആരോപണം ഉന്നയിച്ച ട്രഷററും കെ. സുരേന്ദ്രനും തമ്മിലുള്ള വാട്​സ്​ആപ്​ ചാറ്റ്​ പുറത്ത്

47

കോഴിക്കോട്​: കൊടകര കുഴല്‍പ്പണ കേസിൽ സി.കെ. ജാനുവിനെ എന്‍.ഡി.എ സ്​ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ പണം നല്‍കിയെന്ന ആരോപണം ഉന്നയിച്ച ജെ.ആര്‍.പി ട്രഷറര്‍ പ്രസീതയും ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും തമ്മിലുള്ള വാട്​സ്​ആപ്​ ചാറ്റ്​ പുറത്ത്​. ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെ ന്നായിരുന്നു സുരേന്ദ്രന്‍റെ വാദം. എന്നാല്‍ സുരേന്ദ്രന്‍റെ വാദത്തെ പൊളിക്കുന്നതാണ്​ വാട്​സ്​ആപ്​ സന്ദേശങ്ങള്‍.

ഇതോടെ സി.കെ. ജാനുവിന്​ പണം കൈമാറുന്നതിന്​ ഇടനിലക്കാരിയായി സുരേന്ദ്രനുമായി സംസാരിച്ചത്​ പ്രസീത യാണെന്ന്​ തെളിക്കുന്നതാണ്​ ചാറ്റുകള്‍. ഫെബ്രുവരി 24, 26 എന്നീ ദിവസങ്ങളില്‍ നടത്തിയ ചാറ്റുകളുടെ സ്​ക്രീന്‍ ഷോട്ടാണ്​ പുറത്തുവന്നത്​.

എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ. ജാനുവിന്​ സുരേന്ദ്രന്‍ പത്തുലക്ഷം നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. സുരേന്ദ്രന്‍റെ കൈയി​ല്‍നിന്ന്​ തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ച്‌​ ജാനു പണം വാങ്ങിയെന്നും കൂടാതെ തെരഞ്ഞെടുപ്പ്​ ചെലവിന്​ ലഭിച്ച തുകയും വ്യക്തിഗത ആവശ്യത്തിനായി വകമാറ്റിയെന്നും പ്രസീത ആരോപിക്കുകയായിരുന്നു. എന്നാല്‍ പ്രസീതയെ തള്ളി സി.കെ. ജാനു രംഗത്തെത്തിയിരുന്നു.

പ്രസീതക്കെതിരെ മാനനഷ്​ടകേസ്​ നല്‍കുമെന്നും പണം വാങ്ങിയതിന്‍റെ തെളിവുകള്‍ പുറത്തുവിടണമെന്നും ഹോട്ടലിലെ സി.സി.ടി.വി ദൃ​ശ്യങ്ങളടക്കം പരിശോധിക്കാന്‍ തയാറാണെന്നുമായിരുന്നു ജാനുവിന്‍റെ വെല്ലുവിളി.

ആരോപണങ്ങള്‍ക്കെതിരെ കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ജാനുവിന്​ സ്വന്തം ആവശ്യത്തിനായി പണം നല്‍കിയി​ട്ടില്ലെന്നും തെരഞ്ഞെടുപ്പ്​ ആവശ്യങ്ങള്‍ക്ക്​ പണം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു സ​ുരേന്ദ്രന്‍റെ പ്രതികരണം. കൂടാതെ ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നും ബി.ജെ.പിക്കെ തിരെയും സി.കെ. ജാനുവിനെതിരെയും അസത്യപ്രചാരണങ്ങളുമാ​ണ്​ നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

NO COMMENTS