ജില്ലയിൽ പോളിങ് 37.71 ശതമാനം – പോളിങ്ങിൽ കഴക്കൂട്ടവും നേമവും മുന്നിൽ

44

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ ജില്ലയിൽ മികച്ച പോളിങ്. വോട്ടെടുപ്പു തുടങ്ങി നാലു മണിക്കൂറിനകം 36.67 ശതമാനം പേർ ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 28,19,710 വോട്ടർമാരിൽ 13,40,691 പേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തി യിട്ടുണ്ട്.

വോട്ടെടുപ്പിന്റെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിങ്. കഴക്കൂട്ടത്ത് ഇതുവരെ 39.64 ശതമാനവും നേമത്ത് 38.85 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ള തിരുവനന്തപുരത്ത് ഇതുവരെ 32.45 ആണ് പോളിങ് ശതമാനം.

ജില്ലയില്‍ ഇതുവരെ പോള്‍ ചെയ്ത പുരുഷ വോട്ടുകള്‍ – 5,62,501(41.95%)

ജില്ലയില്‍ ഇതുവരെ പോള്‍ ചെയ്ത സ്ത്രീ വോട്ടുകള്‍ – 4,95,543(33.50%)

ജില്ലയില്‍ ഇതുവരെ പോള്‍ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടുകള്‍ – 4(6.55%)

വർക്കല – 36.14, ആറ്റിങ്ങൽ – 39.05. ചിറയിൻകീഴ് – 36.49, നെടുമങ്ങാട് – 39.26, വാമനപുരം – 38.82. കഴക്കൂട്ടം – 40.11, വട്ടിയൂർക്കാവ് – 36.66, തിരുവനന്തപുരം – 32.76, നേമം – 39.34, അരുവിക്കര – 39.07, പാറശാല – 38.26, കാട്ടാക്കട – 39.12,കോവളം – 36.31, നെയ്യാറ്റിൻകര – 36.97

NO COMMENTS