വനങ്ങൾ ജലത്തിനായി എന്ന വിഷയത്തിലധിഷ്ഠിതമായ പരിസ്ഥിതി പുനഃസ്ഥാപനം ദ്വിദിന ദേശീയ ശിൽപശാല മേയ് 19, 20 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ്, അന്താരാഷ്ട്രാ വികസനത്തിനായുള്ള അമേരിക്കൻ ഏജൻസി യുടെ ഇന്ത്യൻ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഫോറസ്റ്റ് പ്ലസ് 2.0 പ്രോഗ്രാം , കെഎഫ്ആർഐ, സി. ഡബ്യു ആർഡിഎം എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംസ്ഥാന വനം-വന്യജീവി വകുപ്പാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ മേയ് 19 ന് വൈകിട്ടു നാലിനു ശിൽപശാലയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. യുഎസ്‌ഐഡി വികസിപ്പിച്ച ഫോറസ്റ്റ് മാനേജ്‌മെന്റ് ടൂളുകളുടെയും സെമിനാർ സ്മരണിക പോസ്റ്റൽ കവറിന്റെയും പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിക്കും. വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷനായിരിക്കും. പെരിയാർ കടുവ സങ്കേതത്തിലെ സപുഷ്പികൾ സംബന്ധിച്ച ഏക വിഷയക പ്രബന്ധം മന്ത്രി പ്രകാശനം ചെയ്യും.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി, കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജനറൽ ചന്ദ്രപ്രകാശ് ഗോയൽ, സംസ്ഥാന വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, യുഎസ്എയിഡ് ഇന്ത്യ ഡപ്യൂട്ടി മിഷൻ ഡയറക്ടർ കാരേൻ ക്ലിമോവ്‌സ്‌കി എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും.സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി.കെ.രാമചന്ദ്രൻ, കെഎഫ്ആർഐ ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥ്, സിഡബ്യുആർഡിഎം കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി.സാമുവൽ എന്നിവർ ആശംസകളർപ്പിക്കും. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്ററും സംസ്ഥാന മുഖ്യ വനം മേധാവിയുമായ പി.കെ.കേശവൻ സ്വാഗതവും പിസിസിഎഫ് (പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി.ജയപ്രസാദ് കൃതജ്ഞതയുമർപ്പിക്കും.
ശിൽപശാലയുടെ ഒന്നാം ദിനത്തിൽ രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന ടെക്‌നിക്കൽ സെഷനിൽ കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും കേന്ദ്ര വനം വകുപ്പ് ഡയറക്ടർ ജനറലുമായ ചന്ദ്രപ്രകാശ് ഗോയൽ മോഡറേറ്ററായിരിക്കും.പിസിസിഎഫ് (ഫോറസ്റ്റ് മാനേജ്‌മെന്റ്) നോയൽ തോമസ് സഹ മോഡറേറ്ററായിരിക്കും.ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ടെക്‌നിക്കൽ സെഷനിൽ വിവിധ വിഷയങ്ങളിൽ ഹിമാചൽ പ്രദേശ് മുൻ പിസിസിഎഫ് ഡോ.സഞ്ജീവ പാണ്ഡേ, കാമ്പ സിഇഓ സുഭാഷ് ചന്ദ്ര, ഐജിഎൻഎഫ്എ ഡയറക്ടർ ഭരത് ജ്യോതി, ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ ഡപ്യൂട്ടി ഡയറക്ടർ കമൽ പാണ്ഡേ, നബാർഡ് ചീഫ് ജനറൽ മാനേജർ ജി.ഗോപകുമാരൻ നായർ എന്നിവർ വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു മണി വരെ നടക്കുന്ന സെഷനിൽ സംസ്ഥാന ഉന്നത വിദ്യഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ , വിവിധ സംസ്ഥാന വനം വകുപ്പ് പ്രതിനിധികൾ എന്നിവർ സംവദിക്കും. കാമ്പ സിഇഓ സുഭാഷ് ചന്ദ്ര മോഡറേറ്ററായിരിക്കും.പിസിസിഎഫ് (പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി.ജയപ്രസാദ് സഹ മേഡറേറ്ററാകും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സെഷനിൽ ഐഎഫ്ജി ആന്റ് ടിബി ഡയറക്ടർ ഡോ.സി.കുഞ്ഞിക്കണ്ണൻ ചർച്ച നയിക്കും. വനം-പരിസ്ഥിതി പുനസ്ഥാപനപരമായ വിവിധ വിഷയങ്ങളിൽ വിദഗ്ധരായ പി.എൻ.ഉണ്ണികൃഷ്ണൻ, ഡോ.ഇ.വി.അനൂപ്(കോളജ് ഓഫ് ഫോറസ്ട്രി ഡീൻ ), ഡോ.അനിത (കെഎഫ്ആർഐ സീനിയർ സയന്റിസ്റ്റ്), ഡോ.ടി.കെ.ഹൃദിക് (സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ് സിഇഓ),ഡോ.പി.സുജനപാൽ(കെഎഫ്ആർഐ സീനിയർ സയന്റിസ്റ്റ്) എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
സമാപന ദിനമായ 20-ന് രാവിലെ ഒൻപതിന് പരിസ്ഥിതി പുനസ്ഥാപനം എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ ശങ്കർ രാമൻ (നേച്ചർ കൺസർവ്വേഷൻ ഫൗണ്ടേഷൻ), വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യാ പ്രതിനിധി ഡോ.ബി.സി.ചൗധരി, ന്യൂഡൽഹി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ പ്രതിനിധി വിഷായിഷ് ഉപ്പൽ,ഐസർ പ്രതിനിധി റോബിൻ, യുഎൻഡിപി പ്രതിനിധി, യു.എസ് ഫിഷ് ആന്റ് വൈൽഡ് ലൈഫ് പ്രതിനിധി എന്നിവർ പ്രവർത്തനാനുഭവം പങ്കു വയ്ക്കും.
തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെയുള്ള സെഷനിൽ പരിസ്ഥിതി പുനസ്ഥാപനത്തിൽ സ്വീകരിക്കേണ്ട വിവിധ മാർഗ്ഗങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവയിൽ സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോർഡ് മെംബർ സെക്രട്ടറി ഡോ.എ.വി.സന്തോഷ് കുമാർ, വനം വകുപ്പ് ഈസ്റ്റേൺ സർക്കിൾ സിസിഎഫ് വിജയാനന്ദൻ, കേരളാ യൂണിവേഴ്‌സിറ്റി മുൻ പ്രഫസർ ഇ.കുഞ്ഞികൃഷ്ണൻ, മഹാരാഷ്ട്രാ പിസിസിഎഫ് എൻ.വാസുദേവൻ, കെഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് എസ്.സന്ദീപ്, കേരളാ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ശാസ്ത്രജ്ഞൻ ബി.വിവേക് എന്നിവർ സംസാരിക്കും. ഐജിഎൻഎഫ്എ ഡയറക്ടർ ഭരത് ജ്യോതി ചർച്ച നയിക്കും. പിസിസിഎഫ്(വിജിലൻസ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്റ്‌സ്) ഗംഗാ സിംഗ് ടെക്‌നിക്കൽ സെഷൻ കോ-ചെയർമാനാകും.
ഉച്ചയ്ക്ക് 12.15-ന് കേരളാ പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സെഷനിൽ കാർബൺ ന്യൂട്രൽ കേരള എന്ന വിഷയത്തിൽ കേരളാ സെന്റർ ഫോർ എൻവയേൺമെന്റ് ആന്റ് ഡവല പ്‌മെന്റ് പ്രതിനിധികൾ, മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് സ്വീകരിക്കാവുന്ന പരിസ്ഥിതി പുനസ്ഥാപന കാഴ്ചപ്പാട് എന്ന വിഷയത്തിൽ കെഎഫ്ആർഐ മുൻ ഡയറക്ടർ ഡോ.പി.എസ്.ഈസ, ഭൂപ്രകൃതി അടിസ്ഥാനമാക്കി ആവാസ വ്യവസ്ഥയുടെ പദ്ധതി ആസൂത്രണം വാമനപുരം നദീതടം പശ്ചത്തലമാക്കിയുള്ള വിശദ പഠനം എന്ന വിഷയത്തിൽ ഫോറസ്റ്റ് പ്ലസ് ടീം എന്നിവർ വിഷയാ വതരണം നടത്തും. യുഎസ്എയിഡ് ഇന്ത്യ എൻവയേൺമെന്റ് ആന്റ് നാച്വറൽ റിസോഴ്‌സസ് ഡപ്യൂട്ടി ഡയറക്ടർ വർഗ്ഗീസ് പോൾ ടെക്‌നിക്കൽ സെഷനിൽ സഹ ചെയർമാനായിരിക്കും.
ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ നടക്കുന്ന സമാപന സെഷനിൽ കെഎഫ്ആർഐ ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥ് മോഡറേറ്ററാകും. വനാതിർത്തിക്ക് പുറത്തെ പരിസ്ഥിതി പുനസ്ഥാപനം എന്ന വിഷയത്തിൽ തൃശൂർ കോളജ് ഓഫ് ഫോറസ്ട്രിയിലെ പ്രഫ.(ഡോ.)എസ്.ഗോപകുമാർ, പ്രഫ.(ഡോ.)പി.ഒ.നമീർ, പ്രഫ.(ഡോ.) ടി.കെ.കുഞ്ഞാമു എന്നിവർ സംസാരിക്കും.
രാജ്യത്താദ്യമായി ഒരു സംസ്ഥാന സർക്കാർ സുസ്ഥിര ആവാസ വ്യവസ്ഥയും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യം വച്ച് നയരേഖ പുറത്തിറക്കിയത് കേരളത്തിലാണ്. 2021-ലെ വന-പരിസ്ഥിതി പുനസ്ഥാപന നയരേഖയുടെ പശ്ചാത്തലത്തിൽ പ്രകൃതി സമ്പത്തിന്റെ സംരക്ഷണത്തിനും ഹരിതവത്ക്കരണം ഭൂമിയുടെയും ജീവന്റെയും നിലനിൽപ്പിനും എന്ന വിഷയത്തിൽ ഊന്നൽ നൽകിയാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിൽ വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, മുഖ്യ വനം മേധാവി പി.കെ.കേശവൻ, അഡീ.പിസിസിഎഫ് പ്രമോദ് ജി.കൃഷ്ണൻ എന്നിവരും സംബന്ധിച്ചു.