ഒളികാമറ വിവാദത്തില്‍ അകപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ എം.കെ രാഘവനോട് ഹാജരാകാന്‍ നിര്‍ദേശം.

124

കോഴിക്കോട്: മൊഴി രേഖപ്പെടുത്താനായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പി.വാഹിദാണ് നിര്‍ദ്ദേശം നല്‍കിയത്. മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എ.കെ. ജമാലുദ്ദീന്‍ കഴിഞ്ഞ ദിവസം രാഘവന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും എന്ന് ഹാജരാവാന്‍ സാധിക്കുമെന്ന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. രാഘവനെതിരെ നല്‍കിയ പരാതിയില്‍ കോഴിക്കോട് അഡിഷണല്‍ പൊലീസ് സൂപ്രണ്ടിന്റേതും കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെയും നേതൃത്വത്തിലുള്ള രണ്ട് അന്വേഷണമാണ് നടക്കുന്നത്.

NO COMMENTS