ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ല ; മുഖ്യമന്ത്രി പിണറായി വിജയന്‍.

155

കണ്ണൂര്‍: പരസ്യമായല്ലെങ്കിലും പല തരത്തിലുള്ള സഖ്യ നീക്കങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. ഏതൊക്കെ മണ്ഡലത്തില്‍ എങ്ങനെയൊക്കെ കാര്യങ്ങള്‍ നീങ്ങുന്നുവെന്ന‌് ഏറെക്കുറെ വ്യക്തമായിട്ടുണ്ട‌്. ഇത‌് ഗൗരവമായി കാണണം. പലയിടത്തും കച്ചവടമുറപ്പിക്കാന്‍ പോകുന്നുണ്ട്. ഒരു കച്ചവടത്തിലൂടെയും നിങ്ങള്‍ രക്ഷപ്പെടില്ല എന്ന‌് മതനിരപേക്ഷ നിലപാടുള്ള എല്ലാവരും ഈ ദൃഢപ്രതിജ്ഞയെടുക്കണം.

കോ– ലീ– ബി സഖ്യത്തെ പരാജയപ്പെടുത്താന്‍ നേരത്തെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് അതായിയിരുന്നുവെന്നും പിണറായി ഓര്‍മിപ്പിച്ചു.ധര്‍മടം മണ്ഡലത്തില്‍ വിവിധ കുടുംബ സംഗമങ്ങളില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
ആര്‍എസ്‌എസ്സുമായും എസ്ഡിപിഐയുമായുമായുള്ള സഖ്യനീക്കം യുഡിഎഫിന്റെ ഗതികേടാണ‌് . തങ്ങള്‍ മതനിരപേക്ഷമല്ലേയെന്ന‌് വേണമെങ്കില്‍ വാദിക്കാം. രണ്ടുകക്ഷികളോടും പ്രത്യേക വിരോധം കാണിക്കുന്നില്ല. ആര്‍എസ്‌എസ്സിനോടും എസ്ഡിപിഐയോടും തുല്യ നിലപാടെന്നും പറയാം. അതാണോ മതനിരപേക്ഷത.

മതനിരപേക്ഷതയെന്നത് വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കലാണ്. അല്ലാതെ നാല് വോട്ടിനുവേണ്ടി ഇങ്ങോട്ടു പോരട്ടേ എന്നു പറയലല്ല. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസും ലീഗും യുഡിഎഫും സ്വീകരിക്കുന്ന നയം ഇതാണ‌്.നയസമീപനങ്ങളുടെ കാര്യങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടാണ‌് ഇതുവരെയും സ്വീകരിച്ചിട്ടുള്ളത‌്. എന്നാല്‍ മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തില്‍ വ്യത്യാസം വരേണ്ടതായിരുന്നു. മതനിരപേക്ഷ പാര്‍ടിയാണ‌് കോണ്‍ഗ്രസ‌് എന്നാണ‌് വിശ്വാസം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ‌് എന്താണ‌് ചെയ‌്തിട്ടുള്ളതെന്ന‌് രാജ്യം കണ്ടതാണ‌്. ബാബറി മസ‌്ജിദ‌് പൊളിക്കുമ്ബോള്‍ മൗനവും നിസ്സംഗതയും പാലിച്ച‌് കൂടുതല്‍ സൗകര്യംചെയ‌്തു കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ‌് സര്‍ക്കാര്‍. ഇപ്പോള്‍ സംഘപരിവാര്‍ ബാബറി മസ‌്ജിദ‌് വിഷയത്തില്‍ സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുന്നു.

അമ്പലം നിര്‍മിക്കാന്‍ നിങ്ങളുടെ സമ്മതം ആവശ്യമില്ലെന്നാണ‌് കേന്ദ്രസര്‍ക്കാരിലെ ഉത്തരവാദപ്പെട്ടവര്‍ പോലും പറയുന്നത‌്.ഇക്കാര്യത്തില്‍ വേറിട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന‌് കോണ്‍ഗ്രസും തെളിയിച്ചുകഴിഞ്ഞു. അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം നിര്‍മിക്കും എന്നാണ‌് കോണ്‍ഗ്രസ‌് വക്താവ‌് വ്യക്തമാക്കിയത‌്. ഞങ്ങള്‍ക്കേ നിര്‍മിക്കാന്‍ കഴിയൂവെന്നും പറയുന്നുണ്ട‌്. ഈ വിഷയമുപയോഗിച്ച‌് വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ‌് സംഘപരിവാര്‍ രാജ്യത്താകമാനം പ്രചാരണം നടത്തുന്നത‌്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സമീപനം വേറിട്ടതല്ലെന്നു മാത്രമല്ല, വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പിണറായി പറഞ്ഞു.

NO COMMENTS