ന്യൂഡൽഹി : കേന്ദ്രബജറ്റ് ചൊവ്വാഴ്ച രാവിലെ 11ന് ലോക്‌സഭയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. സാധാരണ 120 മിനിറ്റ് വരെയാണ് ബജറ്റ് പ്രസംഗത്തിന്റെ ദൈർഘ്യമെങ്കിലും നിർമല സീതാരാമൻ നീണ്ട ബജറ്റ് പ്രസംഗം നടത്താറുണ്ട്. 2020ൽ രണ്ട് മണിക്കൂർ 40 മിനിറ്റ് എടുത്തു. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും.
ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സർവേയും ഡിജിറ്റലായാണ് നൽകിയത്.കോവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് ബജറ്റ് അവതരണം. സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്.