ശിവഗിരിയിലെ വേദി നവകേരളസദസ്സിന്റെ യശസ്സുയർത്തി ; മന്ത്രി വി. എൻ. വാസവൻ

24

ശ്രീനാരായണ ഗുരുദേവൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണായ ശിവഗിരിയിൽ വേദിയൊരുക്കിയത് നവകേരളസദസ്സിന്റെ യശസ്സ് വാനോളമുയർത്തിയെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ജാതി മത ഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ ജീവിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. ലോകത്താദ്യമായി അടുത്ത വർഷം ആലുവയിൽ സർവമതസമ്മേളനം സംഘടിപ്പിക്കുകയാണ്.

നവകേരള സദസ്സിൻ്റെ സന്ദേശം തന്നെ മതനിരപേക്ഷതയാണെന്നും മന്ത്രി പറഞ്ഞു. കിടപ്പാടമില്ലാത്തവന് അതുണ്ടാക്കി നൽകുന്ന തിലൂടെ നവകേരളം സൃഷ്ടിക്കപ്പെടുകയാണ്. നാലു ലക്ഷം കുടുംബങ്ങൾക്കാണ് ഈ സർക്കാർ കിടപ്പാടമെന്ന സ്വപ്നം യാഥാർത്ഥ്യ മാക്കിയതെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY