കൊറോണയെ എങ്ങനെ പ്രതിരോധിക്കണമെന്ന കേരള പോലീസുകാർ അഭിനയിച്ച വീഡിയോ വൈറലാകുന്നു.

138

തിരുവനന്തപുരം : കൊവിഡ് 19 നെതിരെ കേരളം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാകുമ്പോൾ കാക്കിക്കുള്ളിലെ കാവൽ പടയായ കേരള പോലീസും ഇതിനൊപ്പം കൈകോർക്കുന്നുണ്ട്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് കൊറോണ വൈറസിനെതിരെ ജനങ്ങൾക്കിടയിൽ അവർ ബോധവൽക്കരണം നടത്തുന്നത്.അമ്പും വില്ലും ഉപയോഗിച്ച് ഈ മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നത്.കൊവിഡ് 19 നെ ഹാൻവാഷും അമ്പും കൊണ്ടാണ് ആദ്യം പ്രതിരോധിക്കുന്നത്. പിന്നീട് മുഖാവരണവും ലോക്ക് ഡൗണും കൊണ്ട് തടഞ്ഞ നിർത്തുന്നതോടെ കൊറോണ വൈറസ് ഓടി രക്ഷപ്പെടുകയും ചെയ്യുന്നു.

പോലീസ് ആസ്ഥാനം എഡിജിപിയും കേരള സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സോഷ്യൽ മീഡിയ സെല്ലിന്റെ പ്രവർത്തനം. ഇത്തരം ബോധവത്ക്കരണ വീഡിയോകൾ പൊതുജനമധ്യത്തിലെത്തിക്കാൻ സേനാംഗങ്ങൾക്ക് വേണ്ടത്ര മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും അദ്ദേഹം തന്നെ. അരുൺ ബി ടി സംവിധാനം ചെയ്ത ദൃശ്യം സഹസംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് സരസ്വതിയാണ്. ശിവകുമാറും ജിബിനും അഭിനയിച്ച വീഡിയോയുടെ സാങ്കേതിക നിർവഹണം ചെയ്തിരിക്കുന്നത് ബിമലും.

കേരള സർക്കാരിൻറെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയനിന്റെ ഭാഗമായി എങ്ങനെയാണ് കൈകഴുകേണ്ടത് എന്ന് പൊലീസുകാർ തന്നെ നൃത്തത്തിലൂടെ അവതരിപ്പിച്ച വീഡിയോ സോഷ്യൽമീഡിയയിലും രാജ്യാന്തര വാർത്താ മാധ്യമങ്ങളിൽ പോലും മികച്ച ശ്രദ്ധനേടിയിരുന്നു.സിനിമാ താരം മമ്മൂട്ടി, തെന്നിന്ത്യൻ താരം കമൽഹാസൻ ഉൾപ്പെടെയുള്ളവർ പോലീസിൻറെ ഇത്തരം പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും വീഡിയോകളടക്കം ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

കലാവാസനയുള്ള സേനാംഗങ്ങൾ തന്നെയാണ് ഇതിന്റെ അണിയറയിലും അരങ്ങിലും പ്രവർത്തിക്കുന്നത്. മഹാപ്രളയത്തെയും നിപ്പയെയും അതിജീവിച്ച നമ്മൾ ഈ മഹാമാരിയെയും ചെറുത്തു തോൽപ്പിക്കും എന്നുള്ള സന്ദേശമാണ് ”നമ്മൾ അതിജീവിക്കും” എന്ന ദൃശ്യവും പകർന്നു തരുന്നത്.

https://www.facebook.com/keralapolice/videos/2948213241884019/

NO COMMENTS