കാസര്‍കോട് : പട്ടികജാതിയിലെ ദുര്‍ബല വിഭാഗക്കാരായ വേടന്‍, നായാടി, ചക്ലിയ/അരുന്ധതിയാര്‍, കളളാടി സമുദായങ്ങളുടെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പഠനമുറി ധനസഹായം, ഭവന പുനരുദ്ധാരണ ധനസഹായം, കൃഷി ഭൂമി വാങ്ങല്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.
കാസര്‍കോട് ബ്ലോക്ക് പരിധിയിലെ കുമ്പള , മൊഗ്രാല്‍ പുത്തൂര്‍ , മധൂര്‍ , ചെമ്മനാട് , ചെങ്കള, ബദിയഡുക്ക ഗ്രാമ പഞ്ചായത്തുകളുടെയും കാസറകോട് നഗരസഭയുടെയും പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി ദുര്‍ബലവിഭാഗത്തിലെ സമുദായങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ് അവസരം.
അപേക്ഷ ഒക്ടോബര്‍ 12 നകം കാസര്‍േകാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547630172