ദില്ലി: ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ ഗതിയിലായിരിക്കുമെന്നും ഏപ്രിലില്‍ പുറത്തിറക്കിയ ആദ്യഘട്ട കാലാവസ്ഥ പ്രവചന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്താകെ ഇത്തവണ മണ്‍സൂണ്‍ കൃത്യമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ സെപ്റ്റംബര്‍ കാലയളവിലെ മഴ 96 ശതമാനവും കൃത്യമായിരിക്കുമെന്നും ലോങ് പിരീഡ് ആവറേജ് അഥവാ ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ഇത്തവണ ലഭിക്കും. 1952 മുതല്‍ 2000 വരെ ഇത് 89 സെന്റിമീറ്ററായിരുന്നു.എന്നാല്‍ ശരാശരിയുടെ കൂടുതലോ കുറവോ മഴ ഇത്തവണ ഉണ്ടാകില്ലെന്നും പറയുന്നു. പ്രതിഭാസം അത്ര ശക്തിയാര്‍ജിക്കാത്തതിനാല്‍ മണ്‍സൂണിന്റെ അവസാന കാലത്ത് മഴ കഠിനമായിരിക്കാം. കാലാവസ്ഥാ കേന്ദ്രത്തിന്‍റെ രണ്ടാം ഘട്ട റിപ്പോര്‍ട്ട് ജൂണിലാണ് പ്രസിദ്ധീകരിക്കുക.
മണ്‍സൂണ്‍ സാധാരണഗതിയില്‍ നിന്നും കൂടുതലാകാന്‍ സാധ്യത വളരെ കുറവാണെന്നും രാജ്യത്ത് ആകെമാനം നല്ല മഴ ലഭിക്കുമെന്നും ഇത് കര്‍ഷകര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും ഖാരിഫ് വിളകള്‍ക്ക് കനത്ത വിളവ് ലഭിക്കുമെന്നും പറയുന്നു. ജൂണ്‍ ആദ്യവാരത്തോടെ തന്നെ ആണ് ഇത്തവണയും മഴ ലഭിക്കുക. നിലവിലുള്ള ഉഷ്ണ തരംഗം മെയ് അവസാനത്തോടെ അവസാനിക്കുമെന്നും കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രളയത്തിന് സാധ്യതയില്ലെന്നും പറയുന്നു.
എല്‍ നിനോ പ്രതിഭാസം കാരണം മഴ കുറയില്ലെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ നേരിയ തോതില്‍ എല്‍നിനോ മണ്‍സൂണിനെ ബാധിച്ചേക്കാമെന്നും പറയുന്നു. വൈകിയെത്തിയേക്കാമെന്നും ജൂലൈയോടെ എല്‍നിനോ ദുര്‍ബലപ്പെടുന്നതിനാല്‍ പിന്നീട് കാലവര്‍ഷം ശക്തിപ്പെടുമെന്നും പറയുന്നു. കേരളം ഉള്‍പ്പെടെ എല്ലായിടത്തും നല്ല മഴയുണ്ടാകും.
രാജ്യത്തെ വിവിധ ഇടങ്ങളില്‍ പെയ്തേക്കാവുന്ന മഴയുടെ അളവ് ജൂണിലാകും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുക. മഴ കുറഞ്ഞാല്‍ വരാന്‍ പോകുന്ന സര്‍ക്കാറിനെയും ബാധിക്കും. കാരണം സമ്ബദ് വ്യവസ്ഥയില്‍ മഴയ്ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നതിനാലാണിത്. കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ കെ ജെ രമേശാണ് പ്രഖ്യാപനം നടത്തിയത്.